എസ്.എം.എഫ് ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
ചെമ്മാട്: സുന്നി മഹല്ല് ഫെഡറേഷൻ (SMF) ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ഏപ്രിൽ 26ന് വൈകിട്ട് 4 മണിക്ക് ചെമ്മാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നഗറിൽ നടക്കുന്ന ഗോൾഡൻ ജൂബിലി ഉദ്ഘാടന മഹാസമ്മേളനം വിപുലമായ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും, സംഘടനയുടെ പൈതൃകവും സേവനപാരമ്പര്യവും ഉയർത്തിപ്പിടിച്ച് ഈ ആഘോഷങ്ങളെ ചരിത്ര വിജയമാക്കാൻ എല്ലാവരും ഒന്നിച്ച് മുന്നോട്ടുവരണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഉദ്ഘാടന മഹാസമ്മേളനത്തിനും അതേ ദിവസം രാവിലെ മഹല്ല് തലങ്ങളിൽ സംഘടിപ്പിക്കുന്ന സ്ഥാപകദിനാഘോഷങ്ങൾക്കും സംസ്ഥാനതല പ്രചാരണ പ്രവർത്തനങ്ങൾ ഇതോടെ ആരംഭിച്ചു. എസ്.എം.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി വിഷയാവതരണം നടത്തി. സയ്യിദ് ഹംസ ബാഫഖി തങ്ങൾ, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ആർ.വി. കുട്ടി ഹസൻ ദാരിമി, പുത്തനഴി മൊയ്തീൻ ഫൈസി, മൂന്നിയൂർ ഹംസ ഹാജി, ക്രസൻ്റ് ബാവ ഹാജി, ബഷീർ കല്ലേപ്പാടം, എ.കെ. ആലിപ്പറമ്പ്, അബ്ദു ഷുക്കൂർ ഹുദവി, യൂസഫ് ഫൈസി, ഇബ്രാഹിം ഫൈസി തുടങ്ങിയവർ സംസാരിച്ചു.