Logo
blog
16 Apr 2026

എസ്.എം.എഫ് ഫാമിലി പ്ലസ്: സംസ്ഥാനതല ഉദ്ഘാടനം 29ന്

എസ്.എം.എഫ് ഫാമിലി പ്ലസ് പദ്ധതിയുടെ ഭാഗമായി മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാനത്തുടനീളം ത്രൈമാസ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനമായി. മഹല്ല് തലത്തിൽ പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ, പാരന്റിംഗ് കോഴ്സുകൾക്കും ഫാമിലി കൗൺസിലിംഗിനും പ്രാധാന്യം നൽകി പരിപാടികൾ നടപ്പാക്കും. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 29-ന് കോഴിക്കോട് ജില്ലയിലെ ഒടുങ്ങാക്കാട് വച്ച് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് റിസോഴ്‌സ് പേഴ്സൺമാർക്കായുള്ള ശില്പശാലയും സംഘടിപ്പിക്കും. മെയ് ആദ്യവാരം ജില്ലാതല ഫാമിലി പ്ലസ് ഉദ്ഘാടനങ്ങൾ നടക്കും. ത്രൈമാസ ക്യാമ്പയിന്റെ സമാപനമായി ഓഗസ്റ്റ് മാസാവസാനം ഫാമിലി പ്ലസ് കോൺവൊക്കേഷൻ നടത്താനും തീരുമാനമായി. സ്റ്റേറ്റ് ആർ.പി. കോർഡിനേറ്ററായി എ.പി.പി. കുഞ്ഞഹമ്മദ് ഹാജിയെയും അസിസ്റ്റന്റ് ആർ.പി. കോർഡിനേറ്ററായി സലാം മാസ്റ്റർ മലയമ്മയെയും നിയമിച്ചു. എല്ലാ ജില്ലകളിലും പുതിയ ആർ.പി. ഹെഡ്ഡുമാരെയും നിയമിക്കും. വനിത ആർ.പി മാരുടെ ശില്പശാലയും സംഘടിപ്പിക്കുവാനും തീരുമാനമായി. ചേളാരി സമസ്താലയത്തിൽ ചേർന്ന ഫാമിലി പ്ലസ് സെൽ യോഗത്തിൽ ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു. കൺവീനർ സലീം എടക്കര സ്വാഗതം പറഞ്ഞ് വിഷയാവതരണം നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഇ.ഒ ബഷീർ കല്ലേപ്പാടം, അബൂബക്കർ മാസ്റ്റർ ആനമങ്ങാട്, പി.പി. സുലൈമാൻ ഹാജി പട്ടാമ്പി, അൻസാർ കൊയിലാണ്ടി, സലാം മാസ്റ്റർ, ഫൈസൽ മാസ്റ്റർ പുല്ലാവൂർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.