എസ്.എം.എഫ് ആര്.പി ശില്പശാല ശനിയാഴ്ച (01-10-2022)
ചേളാരി: സമൂഹത്തില്‍ ധാര്മികാപചയത്തിനും സാംസ്കാരിക ശോഷണത്തിനും വഴിയൊരുക്കുന്ന ലഹരി ഉപഭോഗത്തിനും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനുമെതിരെ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച് നടത്തുന്ന മഹല്ല്തല കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആര്.പിമാര്‍ക്കുള്ള പരിശീലനവും ശില്പശാലയും 2022 ഒക്ടോബര്‍ 01 (ശനിയാഴ്ച) രാവിലെ 9-ന് മലപ്പുറം സുന്നീ മഹലില്‍ നടക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന് നടക്കുക. കേന്ദ്ര ഗവണ്മെന്റിന്റെ ലഹരി നിര്‍മാര്‍ജന പദ്ധതിയായ 'നശാ മുക്ത് ഭാരത് അഭിയാന്' മലപ്പുറം ജില്ലാ കോഡിനേറ്ററും 'വിമുക്തി' മുന്‍ കോഡിനേറ്ററും മുന്‍ എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി ഹരികുമാറും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും ശില്പശാലക്ക് നേതൃത്വം നല്‍കും. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സംബന്ധിക്കും. എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ കമ്മിറ്റികള്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആര്.പിമാരാണ് ശില്പശാലയില് പങ്കെടുക്കേണ്ടതെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.