Parenting
സന്താന പരിപാലനത്തിന്റെ പ്രായോഗിക പാഠങ്ങൾ പരിശീലിപ്പിക്കുകയും കാലോചിതവും ശാസ്ത്രീയവുമായ അറിവുകൾ സമന്വയിപ്പിച്ചു കൊണ്ട് പുതുയുഗത്തിൽ രക്ഷാകർതൃത്വം എങ്ങനെ സാധ്യമാക്കണമെന്ന് പരിചയപ്പെടുത്തുകയുമാണ് ഇൗ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്കാരസമ്പന്നരും മൂല്യബോധവുമുള്ള തലമുറയുടെ സൃഷ്ടിപ്പിന് മാതൃകാ യോഗ്യരായ രക്ഷിതാക്കളുണ്ടാകണം. രക്ഷാകർതൃത്വത്തിലെ പാകപ്പിഴവുകളും തെറ്റായ സമീപനങ്ങളും മക്കൾ വഴിതെറ്റിപ്പോകാൻ കാരണമാകുന്നുണ്ട്. സാമൂഹിക നന്മയെ കുറിച്ച് ഉത്തമബോധമുള്ള രക്ഷിതാക്കൾക്ക് മാത്രമെ വളർന്നു വരുന്ന പുതുതലമുറയുടെ മൂല്യാധിഷ്ഠിത ജീവിതം ഉറപ്പു വരുത്തുവാൻ കഴിയുകയുള്ളൂ.
സമ്പൂർണ ജീവിത വ്യവസ്ഥിതിയായ വിശുദ്ധ ഇസ്ലാം സന്താന പരിപാലനത്തിന്റെ നല്ല പാഠങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. അതിനെ പ്രയോഗ വൽക്കരിക്കാനുള്ള പരിശീലനം സമുദായത്തിനു നൽകുകയെന്ന മഹത്തായ ദൗത്യമാണ് പാരന്റിംഗ് കോഴ്സ്.
കോഴ്സിന്റെ ലക്ഷ്യം
- സന്താനപരിപാലനത്തെ കുറിച്ചുള്ള പ്രായോഗിക പാഠങ്ങൾ പകർന്നു നൽകുക
- ഇസ്ലാമികപരമായ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുക
- സന്താന പരിപാലനത്തെ കുറിച്ച് അവബോധമുള്ള രക്ഷിതാക്കളെ സൃഷ്ടിക്കുക
- കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുക
- സംസ്കാരസമ്പന്നരും ഉൗർജ്ജസ്വലരുമായ ഭാവി തലമുറയെ വാർത്തെടുക്കുക
പഠന മേഖലകൾ
- ആരാണ് രക്ഷിതാവ്* രക്ഷിതാവായ ഞാൻ മാറണം* സമകാലിക പ്രശ്നങ്ങൾ *സൈബർ ലോകം* ഒളിച്ചോട്ടം, ലഹരി, ഫാഷൻ* പോസിറ്റീവ് മാതൃകകൾ
- വിവാഹം മുതൽ പ്രസവം വരെ* സന്തുഷ്ട കുടുംബം* കുട്ടി ജനിക്കുന്നു* ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്* വീട്ടിലെ സഹചര്യം*
- പ്രസവം മുതൽ കൗമാരം വരെ* പ്രസവാനന്തര കാര്യങ്ങൾ* കുട്ടികളുടെ ചലനങ്ങൾ *ശാരീരിക മാനസിക വളർച്ച, പോസിറ്റീവ് സ്ട്രോക്ക്* സെൽഫെസ്റ്റീം* ധാർമിക പരിശീലനം
- കൗമാര പ്രായം ശാരീരിക മാനസിക വളർച്ച* കൗമാര പ്രശ്നങ്ങളും പരിഹാരങ്ങളും* ടി.എ യുടെ ബേസിക് പഠനം
അഡ്വാൻസ്ഡ് കോഴ്സ്
- ഗർഭാവസ്ഥയിലുള്ള സമയം
- ശൈശവം - പ്രസവം മുതൽ രണ്ട് വയസ്സ് വരെ
- പ്രാഥമിക ബാല്യം, 2-6
- ബാല്യം 7-11, പ്രാഥമിക കൗമാരം 11-14
- കൗമാര കാലഘട്ടം 14-21