smfstate@gmail.com

PremaritalCourse

 15 വയസ്സ് കഴിഞ്ഞ വിവാഹിതരല്ലാത്ത പെൺകുട്ടികൾക്കും 21 വയസ്സിന് മുകളിലുള്ള വിവാഹിതരല്ലാത്ത ആൺകുട്ടികൾക്കും ശരിയായ ദാമ്പത്യ ജീവിതം, അതിന്റെ വിശുദ്ധി, തെറ്റായ ദാമ്പത്യ ജീവിതം അതിന്റെ വൈകല്യങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിക്കൊടുക്കലാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അനിയന്ത്രിതമായ വിവാഹ മോചനങ്ങളും അനിസ്ലാമികമായ കുടുംബ ജീവിതവും സമൂഹത്തിനകത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇൗ കോഴ്സ് വളരെ പ്രസക്തമാണ്. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് ദാമ്പത്യജീവിതത്തെ കുറിച്ചുള്ള കൃത്യമായ ബോധം ഇൗ കോഴ്സിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത് മൂലം ഒട്ടേറെ ദുശ്ശീലങ്ങളും പ്രശ്നങ്ങളും ഭാവി ജീവിതത്തിൽ വരാതെ സൂക്ഷിക്കാനാവും.

  ഒരു സെന്ററിൽ മിനിമം 25 ൽ കുറയാത്ത പഠിതാക്കളെങ്കിലും ഉണ്ടായിരിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി തന്നെ കോഴ്സ് നടത്തുകയും വേണം. സെന്റർ ഫീ 600 രൂപ സഹിതം കുട്ടികളുടെ ബയോ ഡാറ്റയും സെന്ററിനുള്ള അപേക്ഷാ ഫോമുമായി എസ്.എം.എഫ് സ്റ്റേറ്റ് കമ്മിറ്റി ഒാഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒാരോ സെന്ററിലേക്കുമുള്ള ആർ.പിമാരെ പ്രൊജക്ട് വിംഗ് കോർഡിനേറ്റർമാർ മുഖേനയാണ് തീരുമാനിക്കുക. ആർ.പിമാരുടെ ഫീസ് അതത് സെന്ററുകളിൽ നിന്ന് തന്നെ നൽകണം. ക്ലാസ് റൂമിൽ പ്രൊജക്ടറടക്കമുള്ള സൗകര്യങ്ങൾ സംഘാടകർ തന്നെ സംവിധാനിക്കേണ്ടതാണ്. പരീക്ഷ ആർ.പിമാരുടെ നേതൃത്വത്തിൽ നടക്കും. മൊത്തം വരുന്ന ചെലവ് കണക്കാക്കി സെന്ററിലെ കുട്ടികളിൽ നിന്നും ഫീസ് ഇൗടാക്കാവുന്നതാണ്. പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് എസ്.എം.എഫ് സ്റ്റേറ്റ് കമ്മിറ്റി നൽകുന്നതാണ്. നിലവിൽ 3 മണിക്കൂർ നീണ്ടുനിൽക്കുന്ന 6 ക്ലാസ്സുകളും പരീക്ഷയും 2-3 മാസ കാലാവധിയിലാണ് നടന്നുവരുന്നത്. അവധിക്കാല സിലബസ്സ്  തുടർച്ചയായ 4-5 ദിവസത്തേക്ക് ക്രമീകരിച്ചിട്ടുണ്ട്.

 വിഷയൾ

  1. എന്റെ വൈവാഹിക പാഠം
  2. ബന്ധത്തിന്റെ രസതന്ത്രം 
  3. ഇണയിലെ ഇൗണം 
  4. പ്രണയം
  5. ദാമ്പത്യത്തിന്റെ സംഗീതം
  6. ജീവിതത്തിലെ ആനന്ദം
  7. സന്തുഷ്ട കുടുംബം-ഫാമിലി ബഡ്ജറ്റിംഗ്
  • Premarital Course Circular
  • Premarital Center Affiliation Form
  • Premarital Student Regstration Form
  • Premarital Student Feed Back Form​​​​​​​