എസ്.എം.എഫ് സംസ്ഥാന അക്കാദമിക് വര്‍ക് ഷോപ്പ് സമാപിച്ചു
ചേളാരി: വളര്‍ന്ന് വരുന്ന തലമുറയെ ധര്‍മപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താന്‍ കാലോചിതമായ പദ്ധതികളും സംവിധാനങ്ങളും ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ പുതിയ കാലത്തിന്റെ പ്രതിനിധികളായ ഒരു തലമുറയെ സംബോധന ചെയ്യുമ്പോള്‍ അധ്യാപകരും പ്രബോധകരും അതിജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ വിപരീത ഫലമാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എം.എഫ് ഡിപ്ലോമ കോഴ്സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എജ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന അക്കാദമിക് ശില്പശാല ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മാടാക്കര അല്‍ മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്.വി കുട്ടി ഹസന് ദാരിമി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആമുഖ ഭാഷണം നടത്തി. ആസിഫ് ദാരിമി പുളിക്കല്‍, ഡോ.അബ്ദുല്‍ ഖയ്യൂം കടമ്പോട് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.എ.പി.പി തങ്ങള്‍ കാപ്പാട്, എം.എ.എച്ച് മഹ്മൂദ് ഹാജി കാസറഗോഡ്, ജുബൈര്‍ ദാരിമി മാടാക്കര,അശ്റഫ് കോട്ടക്കല്‍, അബ്ദുറഹ്മാന് ഹൈതമി, പി. അബ്ദുറഹ്മാന് മാസ്റ്റര്‍ മലപ്പുറം, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, റിയാസ് ദാരിമി, സാദിഖ് ഹുദവി വേങ്ങര, യാസര്‍ ഹുദവി കാസറഗോഡ്, ഖാജാ ഹുസൈന് ഉലൂമി പാലക്കാട്, അശ്റഫ് കോട്ടക്കല്‍, അബ്ദുറഹ്മാന്, ഹൈതമി, പി അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍ മലപ്പുറം, അനസ് മാടാക്കര, സിറാജ് മാടാക്കര, മുഹിയുദ്ധീന് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് സ്വാഗതവും ജില്ലാ ഓര്‍ഗനൈസര്‍ ഇ.ടി.എ അസീസ് ദാരിമി നന്ദിയും പറഞ്ഞു.