ചേളാരി. മുസ്ലിം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറിനെ സ്വാധീനിച്ച് അനര്‍ഹമായി പലതും നേടുന്നുവെന്ന ചില സമുദായ നേതാക്കളുടെ പ്രസ്താവനകള്‍ അപലപനീയമാണെന്നും, ജനസംഖ്യാനുപാതികമായി മുസ്ലിം സമുദായത്തിന് അര്‍ഹമായ സംവരണാനുകൂല്യങ്ങളും മറ്റും തൊഴില്‍ രംഗത്തും വിദ്യാഭ്യാസ മേഖളകളിലും വെട്ടിക്കുറക്കുകയാണെന്നും ഇതു സംബന്ധമായി പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സമുദായങ്ങള്‍ നേടിയ സംവരണ കണക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റട്രല്‍ വഖഫ് കൗണ്‍സില്‍ വഖഫുകളഉടെ പുരോഗതിക്കായി നല്‍കിയിരുന്ന സെന്റട്രല്‍ വഖഫ് കൗണ്‍സില്‍ ലോണ്‍ പദ്ധതി 2016 മുതല്‍ നല്‍കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്. കേരളത്തിലെ പതിനേഴോളം വരുന്ന മഹല്ലുകള്‍ക്ക് ഉള്‍പ്പടെ കിട്ടേണ്ട ദശലക്ഷങ്ങള്‍ വരുന്ന വരുമാന പദ്ധതികളാണ് കേന്ദ്രത്തിന്റെ നിഷേധ സമീപനംമൂലം അനിശ്ചിതത്തിലായിരിക്കുന്നത്. വഖഫുകള്‍ക്ക് അര്‍ഹതപ്പെട്ട ഇണഇ ലോണ്‍ പദ്ധതി ഉടന്‍ വിതരണം ചെയ്യുന്നതിന് സെന്റട്രല്‍ വഖഫ് കൗണ്‍സിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.എം.എഫ് സംസ്ഥാന കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിശ്രവിവാഹങ്ങളെയും മതംമാറ്റ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളും അവസരങ്ങള്‍ ഉണ്ടാക്കുന്നത് മതമൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമായി കരുതേണ്ടതുണ്ടെന്നും മതനിരാസമടക്കമുള്ള സങ്കരസംസ്‌കാര ജീവിത രീതികളെ പ്രതിരോധിക്കുന്നതിനായി മഹല്ലുതലങ്ങളില്‍ ജാഗ്രതയോടെ ബോധവല്‍ക്കരണം നടത്തണമെന്നും മഹല്ല് ജമാത്തുകളോട് സുന്നിമഹല്ല് ഫെഡറേഷന്‍ ആഹ്വാനം ചെയ്തു. എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് അദ്ധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വാര്‍ഷിക പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. കെ.ടി ഹംസ മുസ്ലിയാര്‍ വയനാട്, ഉമര്‍ ഫൈസി മുക്കം, ഡോ. സയ്യിദ് സി.കെ കുഞ്ഞി തങ്ങള്‍ തൃശൂര്‍, പി.സി ഇബ്റാഹീം ഹാജി കംബ്ലക്കാട്, ബശീര്‍ കല്ലേപ്പാടം, മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, എം.എ.എച്ച് മഹ്മൂദ് ഹാജി കാസര്‍ഗോഡ്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, അബ്്ദുല്‍ ഖാദര്‍ മാസ്റ്റര്‍ കൂളിമാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ തൃശൂര്‍, പി.എ അബ്ദുല്‍ കരീം എറണാകുളം, എ അബ്ദുറഹീം പാലക്കാട്, എസ് ശംസുദ്ദീന്‍ റാവുത്തര്‍ പത്തനംത്തിട്ട, കെ.എ ഉശരീഫ് കുട്ടി ഹാജി കോട്ടയം, നാസര്‍ എസ് മാമൂലയില്‍, ഇജാബ ഇബ്്റാഹീം കുട്ടി ഹാജി ആലപ്പുഴ, സിറാജുദ്ധീന്‍ വെള്ളാപ്പള്ളി, പി. കെ മുഹമ്മദലി ബാഖവി നീലഗിരി, ഹസ്സന്‍ ആലംകോഡ് തിരുവനന്തപുരം, സി.എം അബ്ദുല്‍ കരീം കൊടക്, എ.കെ ആലിപ്പറമ്പ്, എ.വി ഇസ്്മാഈല്‍ ഹുദവി, എസ്.എം.എഫ് സി.ഇ.ഒ പി വീരാന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി.എ.സി കുട്ടി ഹാജി പാലക്കട് നന്ദി പറഞ്ഞു.