കേന്ദ്ര വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമ സഭയില്‍ പ്രമേയം പാസ്സാക്കണം - സുന്നി മഹല്ല് ഫെഡറേഷന്
ചേളാരി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമ സഭ പ്രമേയം പാസ്സാക്കണെമന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡേറഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കാലങ്ങളായി ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന ഭരണഘടനാപരവും മതപരവുമായ അവകാശ നിയമം ഭേദഗതി വരുത്തേണ്ട യാതാരു സാഹചര്യവും നിലവിലില്ലെന്നിരിക്കെ വഖഫ് സ്വത്തുക്കള്‍ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടതിനു പകരം അന്യാധീനെപ്പടുത്താന്‍ മാത്രം നിമിത്തമാകുന്ന തിരുത്തലുകള്‍ക്കും ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ സമുദായം ജനാധിപത്യ മാര്‍ഗത്തില്‍ ശക്തമായി പ്രതികരിക്കണെമന്നും സംയുക്ത പാര്‍ലമെന്റ് സമിതിക്കു മുന്‍പാകെ പരാതി സമര്‍പ്പിക്കുവാന്‍ ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ മുത്തവല്ലിമാരോടും മഹല്ല് ജമാഅത്തുകളോടും യോഗം ആവശ്യെപ്പട്ടു. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുന്നതുമായ വഖ്ഫ് ഭേദഗതി ബില്ലിലെ നിഗൂഡതകളും കേന്ദ്ര സര്‍ക്കാരിന്റെ ഒളി അജണ്ടകളും മുതവല്ലിമാരെയും മഹല്ല് ജമാഅത്തുകളെയും ബോധ്യപ്പെടുത്തുന്നതിന്നു വേണ്ടി സെപ്തംബര്‍ പത്തൊമ്പത് ബുധനാഴ്ച്ച ഉച്ചക്ക് 2.30 ന് കോഴിക്കോട് കിങ്‌ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതഭാഷണവും സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖ ഭാഷണവും നടത്തി. സെക്രട്ടറിമാരായ പി.സി ഇബ്‌റാഹീം ഹാജി വയനാട്, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, ബശീര്‍ കല്ലേപ്പാടം, ബദറുദ്ദീന്‍ ഹാജി അഞ്ചല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എച്ച് ത്വയ്യിബ് ഫൈസി മലപ്പുറം, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി കോഴിക്കോട്, എം.എ.എച്ച് മഹമൂദ് ഹാജി കാസര്‍ഗോഡ്, ഇബ്‌റാഹീം കുട്ടി ഹാജി ആലപ്പുഴ, നാസര്‍ മാമൂലയില്‍, കെ.എ ശരീഫ് കുട്ടി ഹാജി കോട്ടയം, ഹസന്‍ ആലങ്കോട്, സലാം ഫൈസി മുക്കം, പി.എ അബ്ദുല്‍ കരീം എറണാകുളം, എ.പി.പി കുഞ്ഞഹമ്മദ് ഹാജി ചന്തേര, കാഞ്ഞായി ഉസ്മാന്‍ വയനാട്, സി മുഹമ്മദ് അബ്ദുറഹ്മാന്‍, അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുറഹീം പാലക്കാട്, എ.കെ ആലിപ്പറമ്പ്, പി വീരാന്‍ കുട്ടി മാസ്റ്റര്‍, ഒ.എം ശരീഫ് ദാരിമി എന്നിവര്‍ സംബന്ധിച്ചു.