എസ്.എം.എഫ് ദേശീയ പ്രതിനിധി സമ്മേളനം ജനുവരിയില്‍
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനം 2025 ജനുവരി രണ്ടാം വാരത്തില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എസ്എംഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ നാല്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ദേശീയ പ്രതിനിധി സംഗമം സംഘടിപ്പിക്കപ്പെടുക.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയും കേരള മാതൃകയില്‍ സുശക്തമായ മഹല്ല് സംവിധാനവും ഉലമാ ഉമറാ കൂട്ടായ്മയും ഇതര സംസ്ഥാനങ്ങളിലും സാധ്യമാക്കുകയുമാണ് സംഗമത്തിന്റെ ലക്ഷ്യം. നിലവില്‍ ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചേധാമന്‍ മേഖലയില്‍ മുപ്പതോളം മഹല്ലുകള്‍ കേന്ദ്രീകരിച്ച് എസ് എം എഫിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കിഷന്‍ഗഞ്ച് ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന മുഹല്ലാ കോണ്‍ഫ്രന്‍സില്‍ അറുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.സി ഇബ്രാഹിം ഹാജി വയനാട് ചെയര്‍മാനും സി.ടി അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ ജനറല്‍ കണ്‍വീനറുമായ ദേശീയ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എസ്.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ് എം എഫ് നേതൃസംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താനും തീരുമാനമായി. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ആമുഖവും പറഞ്ഞു. ദേശീയ സ്വാഗതസംഘം കണ്‍വീനര്‍ സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.സി ഇബ്രാഹിം ഹാജി വയനാട്, ബഷീര്‍ കല്ലേപ്പാടം, ബദ്‌റുദ്ദീന്‍ ഹാജി അഞ്ചല്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സംബന്ധിച്ചു.