
സുദൃഡമായ ദാമ്പത്യത്തിന് പ്രീ മാരിറ്റല്‍ കോഴ്‌സ് അനിവാര്യം - യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്
സുദൃഡമായ ദാമ്പത്യത്തിന് പ്രീ മാരിറ്റല്‍ കോഴ്‌സ് അനിവാര്യം യു. മുഹമ്മദ് ശാഫി ഹാജി കോഴിക്കോട്: വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന യുവതീയുവാക്കളില്‍ ശരിയായ ദാമ്പത്യ ജീവിതത്തെക്കുറിച്ചും, സുദൃഡമായ കുടുംബ ബന്ധം കെട്ടിപ്പടുക്കുന്നതിന് കൃത്യമായ അവബോധം ഉണ്ടാക്കുന്നതിനും എസ്.എം എഫ് ആവിഷ്‌ക്കരിച്ച പ്രീ മാരിറ്റല്‍ കോഴ്‌സ് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡ റേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി അഭിപ്രായപ്പെട്ടു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വനിതാ പ്രീ മാരിറ്റല്‍ ആര്‍.പി.മാര്‍ക്ക് വേണ്ടി കോഴിക്കോട് വരക്കല്‍ അല്‍ബിര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ഇന്റന്‍സീവ് പ്രീ മാരിറ്റല്‍ പ്രോഗ്രാം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എസ്.എം.എഫ് അക്കാദമിക്ക് കണ്‍വീനര്‍ സി.ടി അബ്ദുള്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് ഡയരക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കി. കോഴ്‌സ് ഡയരക്ടര്‍ ഹക്കീം മാസ്റ്റര്‍ മാടക്കാല്‍, സ്‌റ്റേറ്റ് ആര്‍.പി കോഓര്‍ഡിനേറ്റര്‍ എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, സി.ഇ.ഒ വീരാന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ജാഫര്‍ സ്വാദിഖ് റഹ്മാനി, മുഹമ്മദ് ശഫീഖ് പെരില്‍മണ്ണ, കെ.പി അബ്ദുല്‍ ജബ്ബാര്‍ വെളിമുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദത്ത് സജ്‌നാ ബീവി പാണക്കാട് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.