ലഹരി ഉപയോഗം മൂലം വര്‍ദ്ധിച്ച് വരുന്ന സാമൂഹിക പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ 6 മാസം നീണ്ടുനില്‍ക്കുന്ന ലഹരി വരുദ്ധ കാംപയിന്‍ ആചരിക്കാന്‍ എസ്.എം.എഫ് സംസ്ഥാന, ജില്ലാ സെക്രട്ടറിമാരുടെയും ഓര്‍ഗനൈസര്‍മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മഹല്ല് തലങ്ങളില്‍ ബോധ വത്കരണ പൊതു ജന സംഗമങ്ങള്‍, ക്ലസ്റ്റര്‍ തിരിച്ചുള്ള സ്​ക്വാഡ് വര്‍ക്കുകള്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍, യുവാക്കള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്കുള്ള ഉത്ബോധനങ്ങള്‍, ലഘുലേഖ വിതരണം, വീഡിയോ പ്രദര്‍ശനം, ജാഗ്രതാ വലയം എന്നിവ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി പി.സി ഇബ്റാഹീം ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ ബശീര്‍ കല്ലേപ്പാടം, വി.എ.സി കുട്ടി ഹാജി പാലക്കാട്, ബദ്റുദ്ദീന്‍ അഞ്ചല്‍ കൊല്ലം, ജില്ലാ സെക്രട്ടറിമാരായ എം.എ.എച്ച് മഹ്​മൂദ് ഹാജി കാസര്‍ഗോഡ്, എ.കെ അബ്​ദുല്‍ ബാഖി കണ്ണൂര്‍, എം.ടി അബൂബക്കര്‍ ഫൈസി മലയമ്മ കോഴിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി മലപ്പുറം, പി.എ അബ്​ദുല്‍ കരീം എറണാകുളം, എ റഹീം പാലക്കാട്, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ശഫീഖ് അസ്ഹരി കാസര്‍ഗോഡ്, മുഹ്സിന്‍ ഹുദവി കാസര്‍ഗോഡ്, ടി.വി അഹ്​മദ് ദാരിമി കണ്ണൂര്‍, എം.വി സാജിദ് മൗലവി വയനാട്, ഇ.ടി.എ അസീസ് ദാരിമി കോഴിക്കോട്, കെ.വി നൂറുദ്ദീന്‍ ഫൈസി കോഴിക്കോട്, ഇസ്​മാഈല്‍ ഹുദവി ചെമ്മാട്, മുഹമ്മദ് റിയാസ് ദാരിമി, സ്വാദിഖ് അലി ഹുദവി, ഇസ്​മാഈല്‍ ഫൈസി ഒടമല, അസീസ് മുസ്​ലിയാര്‍ കാളികാവ്, സഹീര്‍ ഹുദവി പടിക്കല്‍, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.