മഹല്ലിന്‍റെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥ മനസ്സിലാക്കാന്‍ സമഗ്രമായ മഹല്ല് സെന്‍സസ് (വിവര ശേഖരണം) നടത്തേണ്ടതുണ്ട്. മഹല്ല് സ്‌ക്വാഡിന്‍റെ സഹായത്തോടെ നടത്തുന്ന സെന്‍സസില്‍ മഹല്ലിന്‍റെ മതപരവും ഭൗതികപരവുമായ വിദ്യാഭ്യാസ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കും. ആവശ്യമുള്ള വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും ലക്ഷ്യബോധവും നല്‍കാനും ഇത് ഉപകരിക്കും. മഹല്ലിലെ നിര്‍ന്ധരായ കുടുംബങ്ങളെ കുറിച്ചും രോഗികളെ കുറിച്ചും വിധവകള്‍, അവിവാഹിതര്‍ എന്നിവരെ കുറിച്ചും അറിയാന്‍ സാധിക്കുന്നു. സെന്‍സസിന്‍റെ കൃത്യമായ റിപ്പോര്‍ട്ട് മഹല്ല് ജനറല്‍ ബോഡി മുമ്പാകെ സമര്‍പ്പിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പോരായ്മകള്‍ നികത്തുകയും വേണം. മഹല്ല് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖല എതാണെന്ന് തിരിച്ചറിയലാണ് സെന്‍സെസിന്റെ ലക്ഷ്യം.