സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിപ്ലോമ ഇന്‍ മോറല്‍ ആന്‍റ് പ്രാക്ടിക്കല്‍ എഡുക്കേഷന്‍. കൗമാരക്കാരുടെ ഊര്‍ജ്ജസ്വലത പ്രയോജനപ്പെടുത്തി അവരുടെ മാനസിക ചിന്തകള്‍ക്ക് അനുയോജ്യമായി മന:ശാസ്ത്രാധിഷ്ഠിതവും കാലികവുമായി രൂപപ്പെടുത്തിയ പദ്ധതിയാണിത്. പ്രാഥമിക മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ/പാതിവഴിയില്‍ പഠനം അവസാനിപ്പിച്ച 15 വയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടികളെ ഇസ്‌ലാമിന്‍റെ സുന്ദര പാതയിലൂടെ നല്ല പൗരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ സാധ്യമാകുന്ന രീതിയിലാണ് ഇതിന്‍റെ കോഴ്‌സ് കരിക്കുലം ആസൂത്രണം ചെയ്തിരിക്കുന്നത്. പുത്തന്‍ വാദങ്ങളും മത നിരാസ ചിന്തകളും അരാജകത്വവും ലഹരി ഉപയോഗവും വളര്‍ന്നുവരുന്ന ഈ കാലത്ത് യുവ തലമുറയെ നന്മയിലേക്ക് നയിക്കാന്‍ ഈ കോഴ്‌സില്‍ ചേര്‍ക്കുന്നത് കൊണ്ട് സാധിക്കും. ആരാധനകള്‍ക്കൊപ്പം അറിവന്വേഷണത്തിന്‍റെയും കേന്ദ്രങ്ങളാണ് മസ്ജിദുകള്‍. ആരാധനകളിലേറ്റം ശ്രേഷ്ഠം ജ്ഞാന സമ്പാദനമാണെന്നാണ് ഇസ്‌ലാമികാധ്യാപനം. മതബോധവും ആത്മീയത യുമുള്ള ഒരു സമൂഹത്തിന്‍റെ സൃഷ്ടിപ്പിന് ചാലകശക്തിയാകേണ്ടത് മസ്ജിദുകളും മഹല്ലുകളുമാണ്. പുതിയ തലമുറയെക്കുറിച്ച് നമുക്ക് പരാതികളേറെയാണ്. പുത്തന്‍ വാദങ്ങളും മതനിരാസ ചിന്തകളും അരാജകത്വവും അവരില്‍ വളര്‍ന്ന് വരുന്നുവെന്നത് യാഥാര്‍ത്ഥ്യവുമാണ്. പരാതികളും പരിഭവങ്ങളും പറഞ്ഞിരിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യ ബോധത്തോടെ പരിഹാരമാര്‍ഗങ്ങളന്വേഷിക്കുകയാണ് വേണ്ടത്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍ദേശിക്കുന്ന പരിഹാരമാണ് 'ഡിപ്ലോമ ഇന്‍ മോറല്‍ ആന്‍റ് പ്രാക്ടിക്കല്‍ എഡ്യൂക്കേഷന്‍. കൗമാരക്കാരെ പ്രയോജനപ്പെടുത്തി, അവര്‍ക്ക് അനു യോജ്യമായി, ഊര്‍ജ്ജസ്വലത മാനസിക ചിന്തകള്‍ എന്നിവക്ക് അനുസൃതമായി മനശാസ്ത്രാധിഷ്ഠിതവും കാലികവുമായി രൂപപ്പെടുത്തിയ പദ്ധതിയാണ് 'ഡിപ്ലോമ ഇന്‍ മോറല്‍ ആന്‍റ് പ്രാക്ടിക്കല്‍ എഡുക്കേഷന്‍. മതബോധത്തിലധിഷ്ഠിതമായി ജീവിക്കാന്‍ അനിവാര്യവും അത്യാവശ്യവുമായ അറിവുകള്‍ ലളിതമായ രീതിയില്‍ പ്രദാനം ചെയ്യുന്ന ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ/പാതി വഴിയില്‍ അവസാനിപ്പിച്ച കൗമാരക്കാരായ ആണ്‍കുട്ടികളെ ഈ സംവിധാനത്തിന്‍റെ ഭാഗമാക്കി, ഇസ്‌ലാമിന്റെ സുന്ദര പാതയിലൂടെ നല്ല പൗരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ സാധ്യമാകുന്ന രീതിയിലാണ് ഇതിന്‍റെ കോഴ്‌സും കരിക്കുലവും ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷമാണ് കാലാവധിയെങ്കിലും ആവശ്യമെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞവര്‍ക്ക് കോഴ്‌സ് Completion സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. വിഷന്‍ മത ബോധവും ധാര്‍മികതയുമുള്ള ഒരു തലമുറയുടെ സൃഷ്ട്ടിപ്പ്. മിഷന്‍ അക്കാദമിക മേല്‍നോട്ടത്തിനായി സ്റ്റേറ്റ് അക്കാഡമിക് കൗണ്‍സില്‍ ജില്ലാതലങ്ങളില്‍ സ്വദേശി ദര്‍സ് സമിതികള്‍. നിരന്തര മൂല്യ നിര്‍ണയം. പരീക്ഷാ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ കേന്ദ്രീകൃത വാര്‍ഷിക പരീക്ഷ. ആര്‍ട്‌സ് ഫെസ്റ്റുകളും പഠന യാത്രകളും കൃത്യമായ സിലബസും അക്കാദമിക് കലണ്ടറും. അധ്യാപകര്‍ക്ക് പരിശീലന പരിപാടികള്‍. എല്ലാ ജില്ലകളിലും പാഠ പുസ്തക വിതരണ കേന്ദ്രങ്ങള്‍. പരീക്ഷാ പരിശീലനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍. പ്രസംഗ - തൂലികാ - പൊതു പ്രവര്‍ത്തന പരിശീലനം, പ്രവേശനം ആര്‍ക്ക്? എങ്ങനെ? മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയ/ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കായിരിക്കും പ്രവേശനം. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ ഫോറം വഴി അപേക്ഷിക്കണം. (സെന്‍റര്‍ അപേക്ഷാ ഫോറം എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതും വിദ്യാര്‍ത്ഥികളുടെ അപേക്ഷാ ഫോം അതത് സെന്‍ററില്‍ സൂക്ഷിക്കേണ്ടതുമാണ്.) അധ്യാപനം മുതരിസുമാര്‍/ ഖത്വീബുമാര്‍/മുഅല്ലിംകള്‍ അധ്യാപകര്‍ക്ക് പ്രത്യേകം വേതനം/അലവന്‍സ് മഹല്ല് കമ്മിറ്റി തന്നെ കൊടുക്കേണ്ടതാണ്. പഠന സമയം (രണ്ട് രീതികള്‍) മഗ്‌രിബിന് ശേഷം 45 മിനുട്ട് വീതമുള്ള 2 പിരീഡ്, ദിവസം ഒന്നര മണിക്കൂര്‍, ആഴ്ചയില്‍ 5 ദിവസം. സൗകര്യമായ മറ്റുസമയങ്ങളും പരിഗണിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ട് പ്രവര്‍ത്തി ദിനങ്ങളി (ശനി, ഞായര്‍) ലായി നാല് മണിക്കൂര്‍ (ആവശ്യ മുള്ള സ്ഥലങ്ങളില്‍ മാത്രം) വസ്ത്രധാരണം കുട്ടികള്‍ സാധാരണ ധരിക്കുന്ന, ഇസ്‌ലാമിക വിരുദ്ധമല്ലാത്ത ഏത് വസ്ത്രവുമാവാം. നിശ്ചിത ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കേണ്ടതില്ല. അവധികള്‍ മുസ്‌ലിം കലണ്ടര്‍ അനുസരിച്ചുള്ള അവധികള്‍ക്ക് പുറമേ, കുട്ടികളുടെ സ്‌കൂള്‍ പരീക്ഷകള്‍ക്ക് വേണ്ടി 20 ദിവസം അധിക അവധി നല്‍കേണ്ടതാണ്. പരീക്ഷ വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷ ശഅ്ബാന്‍ മാസത്തില്‍ നടക്കുന്നതാണ്.