17 വയസ്സ് കഴിഞ്ഞ വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ക്കും 21 വയസ്സിന് മുകളിലുള്ള വിവാഹി തരല്ലാത്ത ആണ്‍കുട്ടികള്‍ക്കും വിവാഹത്തിന്‍റെ വിശാല തലത്തെ മത മനഃശാസ്ത്ര വശങ്ങളിലൂടെ മനോഹരമായി പരിചയപ്പെടുത്തുന്ന വിധത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്ന വിവാഹ മുന്നൊരുക്ക പരിശീലന പരിപാടിയാണ് ഇസ്‌ലാമിക് പ്രീമാരിറ്റല്‍ കോഴ്‌സ്. ഓഫ്‌ലൈനായും ഓണ്‍ലൈനായും വെബ് ആപ്പ് മുഖേനയും ഈ പരിശീലനം നടന്നുവരുന്നു. സിലബസ് ക്ലാസ്-1 (വിവാഹം പ്രാധാന്യം, ഒരുക്കം), ക്ലാസ്-2 (പ്രണയം വിവാഹത്തിന് മുമ്പും ശേഷവും), ക്ലാസ്-3 (ആരോഗ്യ സന്തുഷ്ട കുടുംബം), ക്ലാസ്-4 (മനുഷ്യ ജീവ ശാസ്ത്രവും, ലൈംഗിക വിദ്യാഭ്യാസവും) എന്നീ സെഷനുകളിലൂടെ ശരിയായ ദാമ്പത്യ ജീവിതം അതിന്റെ വിശുദ്ധി, പ്രശ്‌നനങ്ങള്‍ പരിഹാരങ്ങള്‍, ഫാമിലി ബഡ്ജറ്റ്, സന്തുഷ്ട കുടുംബ ജീവിതത്തിന്റെ വ്യക്തമായ അവബോധം ഇതിലൂടെ ലഭിക്കുന്നു. ത്രിതല സംവിധാനം 1. ഓഫ് ലൈന്‍ ക്ലാസ് 3 മണിക്കൂര്‍ വീതമുള്ള 4 ക്ലാസുകള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ബാച്ചുകള്‍ പരിശീലനം ലഭിച്ച പ്രതിഭാധനരായ ആര്‍.പിമാരുടെ പവര്‍പോയിന്‍റ് പ്രസന്‍റേഷനോടെയുള്ള ക്ലാസുകള്‍. (വനിതാ ട്രെയിനര്‍മാര്‍ ഉള്‍പ്പെടെ) ഗ്രൂപ്പ് ചര്‍ച്ചകള്‍, ബ്രെയിന്‍ സ്‌റ്റോമിങ്, ആക്റ്റിവിറ്റീസ് ഉള്‍പ്പെടെ ചലനാത്മക സെഷനുകള്‍ പരീക്ഷയും മൂല്യനിര്‍ണയവും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. 2. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും ഒരേ സമയം സംബന്ധിക്കാവുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ (സൂം ആപ്പ്/ഗൂഗ്ള്‍ മീറ്റ്) വഴി. 3. വ്യക്തിഗതമായ സൗകര്യാനുസരണം ഉപയോഗപ്പെടുത്താവുന്ന വെബ് ആപ്പ് സവിശേഷതകള്‍ ത്രിതല സംവിധാനം (ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍, വെബ് ആപ്പ്) പ്രഗല്‍ഭരടങ്ങുന്ന അക്കാഡമിക് കൗണ്‍സിലിന്റെ മേല്‍നോട്ടം. പരിശീലനം സിദ്ധിച്ച ആര്‍.പിമാരുടെ സേവനം. വനിതാ ആര്‍.പി. ടീം. ആര്‍.പിമാര്‍ക്ക് തുടര്‍പരിശീലനങ്ങള്‍. മത മനഃശാസ്ത്ര തലങ്ങള്‍ സ്പര്‍ശിക്കുന്ന സമഗ്രമായ മൊഡ്യൂളുകള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് കൈപ്പുസ്തകം സംഘാടനം എസ്.എം.എഫ്. അംഗീകൃത മഹല്ലുകള്‍/യൂണിറ്റുകള്‍, സമസ്തയുടെ പോഷക ഘടകങ്ങളാണ് സംഘാടനം നടത്തേണ്ടത്. എസ്.എം.എഫ്. ജില്ലാ കമ്മിറ്റി/ജില്ലാ ഓര്‍ഗനൈസര്‍ മുഖേന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് സെന്റര്‍ അഫിലിയേഷന്‍ നേടണം 16 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികളും 22 വയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടികളുമാണ് പഠിതാക്കള്‍. ഒരു ബാച്ചില്‍ 20 ല്‍ കുറയാത്ത, 50 ല്‍ കൂടാത്ത പഠിതാക്കള്‍.