Logo

സുന്ദൂഖ് (പലിശ രഹിത സാമ്പത്തിക സഹകരണത്തിന്‍റെ മഹല്ല് മാതൃക)

Sundook

സമൂഹത്തിന്‍റെ സാമ്പത്തിക ശുദ്ധിയുടെയും പരസ്പര സഹായത്തിന്‍റെയും ബലമാണ് സുന്ദൂഖ്. പലിശരഹിത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുകയും ചെയ്യുന്ന മഹല്ല് തലത്തിലുള്ള വ്യവസ്ഥിതമായ പദ്ധതി. ഇതുവരെ വിവിധ മഹല്ലുകളിലായി കോടിക്കണക്കിന് രൂപ പലിശരഹിതമായി ജനങ്ങള്‍ക്ക് നല്‍കപ്പെട്ടത് സുന്ദൂഖിന്റെ വിശ്വാസ്യതയും ജനപ്രീതിയും വ്യക്തമാക്കുന്നു. പദ്ധതിയുടെ ലക്ഷ്യങ്ങള്‍: പലിശരഹിത വായ്പാ സംവിധാനം: വ്യക്തികളുടെ അല്ലെങ്കില്‍ കുടുംബങ്ങളുടെ അത്യാവശ്യ സാമ്പത്തിക ബാധ്യതകള്‍ക്ക് അഭിമാനപൂര്‍വ്വം തിരിച്ചടയ്ക്കാവുന്ന രീതിയില്‍ സഹായം. ഇസ്ലാമിക് ബാങ്കിംഗ് പ്രചാരം: ധാര്‍മികമായ സാമ്പത്തിക ഇടപാടുകള്‍ക്ക് മോഡല്‍ നിര്‍ദ്ദേശം. ഹലാല്‍ സമ്പാദ്യ ശീലം വളര്‍ത്തല്‍: സമുദായത്തില്‍ ഹലാല്‍ അധിഷ്ഠിത സമ്പാദ്യ ചിന്ത വളര്‍ത്തുന്നത്. സുന്ദൂഖ് ഒരു സാമ്പത്തിക സംരംഭം മാത്രമല്ല, അത് ഒരു വിശ്വാസപരമായ സമൂഹ വീക്ഷണമാണ്. പലിശമുക്ത സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രായോഗിക പരീക്ഷണമായ ഈ പദ്ധതി, വിശ്വാസവും സാമ്പത്തിക ചിന്താവ്യൂഹവും കൈകോര്‍ക്കുന്ന മഹല്ല് വിപ്ലവത്തിന്റെ പ്രതീകമാണ്. നീതിയുള്ള സമ്പത്ത്, വിശ്വാസമുള്ള പങ്കാളിത്തം. സുന്ദൂഖ് സമൂഹത്തിന്റെ നീതിപൂര്‍ണ്ണവും കരുണയോടു കൂടിയതുമായ സാമ്പത്തിക ശക്തിയെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാ മഹല്ലുകള്‍ക്കും അനുസരണീയമായ മാതൃക.