Dolor Sit Amet
1926 ല്‍ രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. മുസ്ലിം സമൂഹത്തിന്‍റെ അടിസ്ഥാന ഏകകങ്ങളായ മഹല്ലുകളെ ഏകോപിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക വഴി ഉമ്മത്തിന്‍റെ ഉത്ഥാനവും ശാക്തീകരണവും എളുപ്പത്തില്‍ സാധ്യമാകും. ഇത്തരമൊരു മുന്നേറ്റത്തിന് ചാലക ശക്തികളാകേണ്ടത് പണ്ഡിതരും ഉമറാക്കളുമാണെന്ന ചിന്തകളുടെയും ആലോചനകളുടെയും ഫലമായാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (SKSMF) സ്ഥാപിതമായത്. വന്ദ്യരായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖരാണ്.