Logo
blog
03 Sep 2025

വഖഫ് സംരക്ഷണം വഖഫ് ബോർഡും സർക്കാരും നടപടി സ്വീകരിക്കണം. SMF

വഖഫ് ഭേദഗതി നിയമവും ഉമീദ് പോർട്ടൽ രജിസ്ട്രേഷനും, വഖഫ് ചട്ടങ്ങളും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തിയതിനെ തുടർന്ന് വഖഫ് പരിപാലകർക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കാനും, വഖഫ് സ്വത്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും കേരള സ്റ്റേറ്റ് വഖഫ് ബോർഡും സംസ്ഥാന സർക്കാരും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ലു ഫെഡറേഷൻ (എസ്.എം.എഫ്) സ്റ്റേറ്റ് ഗൈഡൻസ് ആൻഡ് വഖഫ് സെൽ ഉപസമിതി യോഗം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമം, ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ, പുതിയ വഖഫ് രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ വഖഫ് ബോർഡ് സംസ്ഥാനത്ത് വ്യാപകമായ ബോധവത്കരണ പരിപാടികൾ നടത്തി മുതവല്ലിമാരുടെ ആശങ്കകൾ ദുരീകരിക്കണമെന്നുമാണ് യോഗത്തിന്റെ നിർദ്ദേശം. മലപ്പുറം സുന്നി മഹലിൽ ചേർന്ന യോഗത്തിൽ വഖഫ് സെൽ ചെയർമാൻ എ.പി.പി. കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്ലാനിംഗ് സെൽ കൺവീനർ ബഷീർ കല്ലേപ്പാടം, സ്റ്റേറ്റ് ഗൈഡൻസ് സെൽ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദലി മറ്റാംതടം പാലക്കാട്, വഖഫ് സെൽ വൈസ് ചെയർമാൻ കെ.ടി. കുഞ്ഞാൻ എടക്കര, വഖഫ് സെൽ കൺവീനർ അഡ്വ. പി.ടി. ഇല്യാസ് വടകര, ജോ: കൺവീനർമാരായ അഡ്വ.നാസർ കാളമ്പാറ, ഉസ്മാൻ കാഞ്ഞായി വയനാട്, അലി ബ്രാൻ വയനാട്, ബി.എസ് ഇബ്രാഹിം മഞ്ചേശ്വരം, ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് , മലപ്പുറം ജില്ലാ ചീഫ് ഇസ്മായിൽ ഹുദവി, കാടാമ്പുഴ മുസ ഹാജി തുടങ്ങിയവർ സംസാരിച്ചു.