Logo
blog
02 Dec 2025

ധാർമ്മിക പാഠങ്ങളുടെ അഭാവം അരാചക നാശങ്ങൾക്ക് നിദാനം, ഡോ:എൻ എ എം അബ്ദുൽ ഖാദർ

കോഴിക്കോട് : കാലിക കാലത്ത് വർദ്ധിച്ചു വരുന്ന കുടുബശൈഥില്യം ബാല പീഡനം മാതൃ പിതൃ കൊലപാതകം തുടങ്ങിയ അരാജകങ്ങൾക്ക് കാരണം മത ധാർമ്മികതയിൽ ഊന്നിയ മനശ്ശാസ്ത്രപരമായ മോറൽ പാഠങ്ങളുടെ അഭാവമാണെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ : എൻ എ എം അബ്ദുൽഖാദർ പറഞ്ഞു, എസ് എം എഫ് ഫാമിലി പ്ലസ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് നടത്തിയ കരിക്കുലം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം, ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ അദ്യക്ഷത വഹിച്ചു. പോസ്റ്റ്, പ്രീമാരിറ്റൽ പാരൻ്റിംഗ്, ജിൻസി ജനറേഷൻ, മേഖലകളിൽ നൂതന റിസർച്ചുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സിലബസിന് ശിൽപശാല അന്തിമ രൂപം നൽകി, തിരഞ്ഞെടുത്ത ആർപി മാർക്കും മെൻ്റർമാർക്കുമുള്ള സംസ്ഥാനതല വർക്ക്ഷോപ്പ് ഡിസംബർ 29 30 ന് കോഴിക്കോട് നെക്സ്റ്റേ ടൈം സ്ക്വയറിൽ വെച്ച് നടത്താൻ തീരുമാനിച്ചു, ഫാമിലി പ്ലസ് സമിതി അംഗങ്ങളായ ആർവി കുട്ടി ഹസ്സൻ ദാരിമി,എ കെ ആലിപ്പറമ്പ്, പ്രസംഗിച്ചു. ശാജു ശമീർ അസ്ഹരി, ഹകീംവാഫി, ഇസ്മാഈൽ ഹുദവി, മുഹമ്മദ് ഷാ മാസ്റ്റർ, ഫൈസൽ മാസ്റ്റർ പുല്ലാളൂർ പേപ്പർ സമർപ്പിച്ചു, കൺവീനർ സലീംഎടക്കര സ്വാഗതവും സലാം മാസ്റ്റർ നന്ദിയും പറഞ്ഞു,