എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമസ്ത നൂറാം വാർഷിക പ്രചരണ സംഗമം പ്രൗഢോജ്ജ്വലമായി:
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണത്തിന്റെ ഭംഗിയാർന്ന തുടക്കവും സുന്നി മഹല്ല് ഫെഡറേഷൻ (SMF) ഗോൾഡൻ ജൂബിലി പ്രഖ്യാപനവും കോഴിക്കോട് ടൗൺഹാളിൽ ജനം നിറഞ്ഞ പ്രൗഢോജ്ജ്വല സമ്മേളനത്തിലൂടെയായി നടന്നു. മഹല്ല്, സമൂഹം, സമസ്ത — ഈ മൂന്നു തൂണുകളെ കൂട്ടിച്ചേർത്ത മഹാസംഗമം, സുന്നി സമൂഹത്തിന്റെ ഏകതയും മതബോധവുമെല്ലാം പ്രതിഫലിപ്പിച്ച ചരിത്രദൃശ്യമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിലർമാരും ഭാരവാഹികളും സമൂഹപ്രതിനിധികളും പങ്കെടുത്ത ചടങ്ങ്, എസ്.എം.എഫിൻ്റെ അർധ നൂറ്റാണ്ട് സേവനയാത്രയുടെ മഹത്വം പുനർസ്ഥാപിച്ചു. നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ പാരമ്പര്യത്തെയും, മഹല്ല് സംവിധാനത്തിന്റെ പകുതി നൂറ്റാണ്ട് നീണ്ട സാമൂഹിക-സംഘടനാപരമായ വിജയത്തെയും അനുസ്മരിപ്പിച്ച് വഖഫ് സംരക്ഷണം മുതൽ കുടുംബസൗഹൃദം, വിദ്യാഭ്യാസ നവോത്ഥാനം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ എസ്.എം.എഫ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികളെ പ്രതിജ്ഞാസംഗ്രഹമായി സമ്മേളനം രേഖപ്പെടുത്തി. സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഗോൾഡൻ ജൂബിലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹംസ ബാഫഖി തങ്ങൾ പതാക ഉയർത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ പ്രാർത്ഥന നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഗോൾഡൻ ജൂബിലി വാർഷിക പ്രോജക്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ എസ്.എം.എഫ് പിന്നിട്ട നാൾവഴികൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡൻറ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സ്റ്റേറ്റ് വൈസ് പ്രസിഡൻറുമാരായ കെ.ടി. ഹംസ മുസ്ലിയാർ, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, അബ്ദുൽ റഹ്മാൻ കല്ലായി, സയ്യിദ് സി.കെ. കുഞ്ഞിത്തങ്ങൾ, എം.സി. മായിൻ ഹാജി, സയ്യിദ് അസ്ലം മശ്ഹൂർ തങ്ങൾ, ഖാളിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.സി. ഇബ്രാഹിം ഹാജി, സി.ടി. അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം കുട്ടി ഹാജി വിളക്കേരം, അഞ്ചൽ ബദറുദ്ദീൻ, പ്രൊഫ. തോന്നക്കൽ ജമാൽ, ആർ.വി. കുട്ടി ഹസൻ ദാരിമി, അബൂബക്കർ ഫൈസി മലയമ്മ, പി.എ. ജബ്ബാർ ഹാജി, പുത്തനഴി മൊയ്തീൻ ഫൈസി, കെ.ആർ. ഹുസൈൻ ദാരിമി രഞ്ജലടി, സലീം എടക്കരാ, കെ.എ. റഹ്മാൻ ഫൈസി, എ.പി.പി. കുഞ്ഞഹമ്മദ് ഹാജി, അബൂബക്കർ ബാഖവി മലയമ്മ, മഹ്മൂദ് സഅദി, ബഷീർ വെളളിക്കോത്ത്, സിഇഒ ബഷീർ കല്ലേപ്പാടം, ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ്, ഒ.എം. ഷരീഫ് ദാരിമി, ഇസ്മാഈൽ ഹുദവി ചെമ്മാട്, അബ്ദുൽ ജബ്ബാർ എന്നിവർ സംബന്ധിച്ചു.