Logo
blog
12 Nov 2025

പരസ്പര ഐക്യത്തോടെയും, സ്നേഹത്തോടെയും പ്രവർത്തിക്കണം: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: “പരസ്പര സ്നേഹവും ഐക്യവും സന്തോഷവും കൈമാറി സമസ്ത പ്രവർത്തകർ പ്രവർത്തിക്കണമെന്നും, അതിലൂടെ മഹല്ലുകളിൽ സമാധാനവും സഹോദര്യവും വളർത്തണമെന്നും, സമസ്തയുടെ നൂറാം വാർഷികത്തെയും എസ്.എം.എഫ് ഗോൾഡൻ ജൂബിലിയെയും വിജയകരമാക്കാൻ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും” സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനവും സമസ്ത നൂറാം വാർഷിക പ്രചരണ സംഗമവും അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങളാണ് സമസ്തയും എസ്.എം.എഫും മുന്നോട്ടുവയ്ക്കുന്നത്. അതിനെ സംരക്ഷിക്കുക എന്നത് ഓരോ മഹല്ലിന്റെയും, ഓരോ വിശ്വാസിയുടെയും കടമയാണ്,” തങ്ങൾ കൂട്ടിച്ചേർത്തു. സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്തയും എസ്.എം.എഫും ചേർന്ന് സമൂഹത്തിന്റെ ആത്മീയ നവോത്ഥാനത്തിനും സാമൂഹിക ഐക്യത്തിനും നേതൃത്വം നൽകുന്ന ശക്തികളാണ് എന്നും, നൂറാം വാർഷികവും ഗോൾഡൻ ജൂബിലിയും സമൂഹത്തെ പുതു ദൗത്യത്തിലേക്ക് നയിക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാ, പഞ്ചായത്തുതല ഭാരവാഹികളടങ്ങുന്ന വലിയ ജനാവലിയുമാണ് സംഗമത്തിൽ പങ്കെടുത്തത്.