എസ്.എം.എഫ് ശാക്തീകരണം ലക്ഷ്യമാക്കി കോൺഫ്ലുവൻസ് – ഒരുക്കങ്ങൾ വിലയിരുത്തി:
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സ്റ്റേറ്റ് പ്രവർത്തക സമിതി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന റെസിഡൻഷ്യൽ ഏകദിന പരിശീലന ക്യാമ്പ് ‘കോൺഫ്ലുവൻസ് നു വേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തി. സെപ്റ്റംബർ 9 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പാണക്കാട് ഹാദിയ സെൻററിൽ ആരംഭിച്ച് 10ന് വൈകിട്ട് 3 മണിക്ക് സമാപിക്കും. സംഘടനാ ശക്തി വർദ്ധിപ്പിക്കൽ, വഖഫ് സംരക്ഷണം, മഹല്ലുകളിലെ ജനക്ഷേമ പ്രവർത്തനങ്ങൾ, വാർഷിക പദ്ധതി കലണ്ടർ രൂപീകരണം എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്യാമ്പിന്റെ രൂപരേഖയും തയ്യാറെടുപ്പുകളും വിലയിരുത്താനായി മലപ്പുറം സുന്നി മഹലിൽ ചേർന്ന സംസ്ഥാന ക്യാമ്പ് ഉപസമിതി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. യോഗത്തിൽ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സ്റ്റേറ്റ് സെക്രട്ടറി സി.ടി. അബ്ദുൾ ഖാദർ ഹാജി, ഉപസമിതി അംഗം സലീം എടക്കര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബഷീർ കല്ലേപ്പാടം, ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ്, മലപ്പുറം ജില്ലാ ചീഫ് ഇസ്മായിൽ ഹുദവി, ഓർഗനൈസർ ഇസ്മായിൽ ഫൈസി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.പി.പി. കുഞ്ഞുമുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു. എസ്.എം.എഫിൻ്റെ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ സംഗമമായിരിക്കും കോൺഫ്ലുവൻസ് എന്ന് ക്യാമ്പ് അമീർ അബ്ദുസ്സമദ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, അസിസ്റ്റന്റ് അമീർ നാസർ ഫൈസി കൂടത്തായി, ഡയറക്ടർ സലീം എടക്കര എന്നിവർ അറിയിച്ചു.